LSS EXAM പൊതുവിജ്ഞാനം

 1.കേരളത്തിൻറെ ഔദ്യോഗിക ഫലം        ഏത്?
ഉ. ചക്ക

2. ആദിവാസി കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനു കേരള സർക്കാർ നടത്തുന്ന പദ്ധതി?
ഉ. ഗോത്രസാരഥി

3. കേരളത്തിലെ ആദ്യ മെട്രോ റെയിൽ ഏതാണ്?
ഉ.കൊച്ചി

4. ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി?
ഉ. മൗലാനാ അബ്ദുൽ കലാം ആസാദ്

5. ദൂരത്തിന് ഏറ്റവും വലിയ യൂണിറ്റ്?
ഉ. പ്രകാശവർഷം

6. ലോകത്തിൽ ആദ്യമായി ഒരു റോബോട്ടിന് പൗരത്വം നൽകിയ രാജ്യം?
ഉ. സൗദി അറേബ്യ

7. 2022 ലെ കോമൺവെൽത്ത് ഗെയിംസ് വേദി ഏത്?
ഉ. ഇംഗ്ലണ്ട്

8. അണ്വായുധം വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ?
ഉ. ധനുഷ്

9. ഇന്ത്യയുടെ നൂറാമത്തെ ഉപഗ്രഹം ബഹിരാകാശത്ത് എത്തിച്ച റോക്കറ്റ് ഏതാണ്?
ഉ.പി എസ് എൽ വി സി 40

10. കേരളത്തിലെ സുഗന്ധവ്യജ്ഞന കലവറ എന്നറിയപ്പെടുന്ന ജില്ല ഏതാണ്?
ഉ.ഇടുക്കി 

Comments

Post a Comment