ലോഗോസ് ക്വിസ് : 1 കോറിന്തോസ്
pdf
അദ്ധ്യായം 1
1.വിശുദ്ധ പൗലോസ് ശ്ലീഹ കൊറിന്തോസിലോള്ള ആരുടെ സഭയ്ക്ക് ആണ് എഴുതുന്നത്?
ദൈവത്തിൻറെ സഭയ്ക്ക്
2 പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽ നിന്നും ലഭിക്കുന്നത് എന്ത്?
കൃപയും സമാധാനവും
3. എൻറെ സഹോദരരേ നിങ്ങളുടെ ഇടയിൽ തർക്കങ്ങൾ ഉണ്ടെന്ന് വിശുദ്ധ പൗലോസ് ശ്ലീഹായെ അറിയിച്ചത് ആര്?
ക്ളോയെയുടെ ബന്ധുക്കൾ
4. വിശുദ്ധ പൗലോസ് ശ്ലീഹ ജ്ഞാനസ്നാന പെടുത്തിയത് ആരെ?
ക്രിസ്പോസിനെയും ഗായുസിനെയും
5. വിശുദ്ധ പൗലോസ് ശ്ലീഹായെ ക്രിസ്തു അയച്ചത് എന്തിനാണ്?
സുവിശേഷം പ്രസംഗിക്കാൻ
6. രക്ഷയിലൂടെ ചരിക്കുന്ന നമുക്ക് കുരിശിൻറെ വചനം എന്താണ്?
ദൈവത്തിൻറെ ശക്തിയത്രേ
7. കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽ 1 / 22 ൽ ഗ്രീക്കുകാർ അന്വേഷിക്കുന്നു എന്ത്?
വിജ്ഞാനം
8. പൂരിപ്പിക്കുക : എന്തെന്നാൽ ദൈവത്തിന്റെ ഭോഷത്തം ---------- ദൈവത്തിൻറെ ബലഹീനത മനുഷ്യരേക്കാൾ ശക്തവുമാണ്
മനുഷ്യരേക്കാൾ ജ്ഞാനംഉള്ളതും
9. ശക്തമായവയെ ലജ്ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ ദൈവം തിരഞ്ഞെടുത്തത് എന്ത്?
അശക്തമായവയെയും
10. പൂരിപ്പിക്കുക : യേശു ക്രിസ്തുവിലുള്ള നിങ്ങളുടെ ---------- അവിടുന്നാണ്
ജീവിതത്തിൻറെ ഉറവിടം
അദ്ധ്യായം 2
1. കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം 2 / 3 ൽ വിശുദ്ധ പൗലോസ് ശ്ലീഹ എങ്ങനെയുള്ള ആളായിരുന്നു?
ദുർബലനും ഭയചകിതനുമായിരുന്നു
2. കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം 2/6ൽ ആരോടാണ് ഞങ്ങൾ വിജ്ഞാനം പ്രസംഗിക്കുന്നത്?
പക്വമതികളോട്
3. എന്നാൽ നമുക്ക് ദൈവം അതെല്ലാം ആരു മുഖേനയാണ് വെളിപ്പെടുത്തി തന്നിരിക്കുന്നത്?
ആത്മാവു മുഖേന
4. മനുഷ്യൻറെ അന്തർഗതങ്ങൾ അറിയുന്നത് ആര്?
അവൻറെ ആത്മാവ്
5. ദൈവത്തിൻറെ ആത്മാവിനെ നാം സ്വീകരിച്ചിരിക്കുന്നത് എന്തിനുവേണ്ടിയാണ്?
ദൈവം നമുക്കായി വർഷിക്കുന്ന ദാനങ്ങൾ മനസ്സിലാക്കാൻ വേണ്ടി
6. ലൗകിക മനുഷ്യൻ ദൈവാത്മാവിൻറെ ദാനങ്ങൾ സ്വീകരിക്കുന്നില്ല കാരണം എന്ത്?
ഭോഷത്തം ആകയാൽ
7. എല്ലാ കാര്യങ്ങളും വിവേചിച്ച് അറിയുന്നത് ആര്?
ആത്മീയ മനുഷ്യൻ
8. ആത്മീയ മനുഷ്യനെ എന്തുചെയ്യാനാണ് ആർക്കും സാധിക്കുകയില്ലാത്തത്?
വിധിക്കാൻ
അദ്ധ്യായം 3
1. പൂരിപ്പിക്കുക : ഗുരുവായ ഭക്ഷണം കഴിക്കാൻ ശക്തരെല്ലാതിരുന്നതിനാൽ ---------- ഇപ്പോഴും നിങ്ങൾ ആ അവസ്ഥയിലാണ്
നിങ്ങൾക്കു ഞാൻ പാൽ തന്നു
2. നടുന്നവനും നനയ്ക്കുന്നവനും ആരാണ്?
തുല്യരാണ്
3. വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നു എനിക്ക് നൽകപ്പെട്ട ദൈവകൃപ അനുസരിച്ച് ഞാൻ അടിസ്ഥാനമിട്ടു. ആരെ പോലെ?
ഒരു വിദഗ്ധ ശില്പിയെപോലെ
4. ഓരോരുത്തരുടെ പണി ഏതുതരത്തിലുള്ളതെന്ന് തെളിയുകയും ചെയ്യും ആര്?
അഗ്നി
5. ദൈവത്തിൻറെ ആലയം നശിപ്പിക്കുന്നവനെ ദൈവവും എന്തുചെയ്യും?
നശിപ്പിക്കും
6. എന്തെന്നാൽ ദൈവത്തിന്റെ ആലയം എങ്ങനെ ഉള്ളതാണ്?
പരിശുദ്ധമാണ്
7. ഈ ലോകത്തിൻറെ വിജ്ഞാനം ഭോഷത്തമാണ് ആർക്ക്?
ദൈവത്തിന്
8. കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം 3 : 21ൽ അതിനാൽ നിങ്ങൾ അഭിമാനിക്കേണ്ട ആരുടെ പേരിൽ?
മനുഷ്യരുടെ പേരിൽ
9. പൂരിപ്പിക്കുക : നിങ്ങളാകട്ടെ ക്രിസ്തുവിന്റെതും ക്രിസ്തു ------------
ദൈവത്തിൻറെയും
അദ്ധ്യായം 4
1. കാര്യസ്ഥൻമാർക്ക് എന്തു കൂടിയേതീരൂ?
വിശ്വസ്തത
2. ദൈവം അപ്പോസ്തലൻമാരായ ഞങ്ങളെ ഏറ്റവും അവസാനത്തെ നിലയിൽ പ്രദർശിപ്പിച്ചിരിക്കുന്നുവെന്നു ഞാൻ വിചാരിക്കുന്നു ആരെ പോലെ?
മരണത്തിന് വിധിക്കപ്പെട്ടവരെപോലെ
3. അപ്പോസ്തോലന്മാരായ ഞങ്ങൾ ക്രിസ്തുവിനെ പ്രതി ആരെന്നാണ് പറയുന്നത്?
ഭോഷന്മാർ ,ബലഹീനർമാർ, അവമാനിതർ
4. കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം 4 /10 ൽ നിങ്ങൾ ആണെന്നാണ് പറയുന്നത്?
ജ്ഞാനികൾ, ബലവാന്മാർ, ബഹുമാനിതർ
5. അപ്പൊസ്തലൻമാർ നല്ലവാക്ക് പറയുന്നത് ആരോട്?
ദൂഷണം പറയുന്നവരോട്
6. നിങ്ങൾക്ക് ക്രിസ്തുവിൽ 10,000 ഉപദേഷ്ടാക്കൾ ഉണ്ടായിരിക്കാം എന്നാൽ അധികമില്ലാത്തത് ആരാണ്?
പിതാക്കന്മാർ
7. കർത്താവിൽ എൻറെ പ്രിയപുത്രനും വിശ്വസ്തനുമായ ആരെയാണ് നിങ്ങളുടെ അടുത്തേക്ക് ഞാൻ അയച്ചത്?
തിമോത്തേയോസിനെ
8. ദൈവരാജ്യം വാക്കുകളില്ല പിന്നെയോ?
ശക്തിയിലാണ്
അദ്ധ്യായം 5
1. വിജാതീയരുടെ ഇടയിൽ പോലും ഇല്ലാത്ത തരം ഏതു ബന്ധങ്ങളാണ് നിങ്ങളുടെ ഇടയിൽ ഉണ്ട് എന്ന് കേൾക്കുന്നത്?
അവിഹിത ബന്ധങ്ങൾ
2. നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിലും എൻറെ ആത്മീയ സാന്നിധ്യത്തിലും നിങ്ങൾ ഒരുമിച്ചു കൂടുമ്പോൾ നമ്മൾ ആരുടെ അധികാരം ഉപയോഗിക്കണം ?
നമ്മുടെ കർത്താവായ യേശുവിന്റെ
3. അവിഹിത വേഴ്ചയിൽ കഴിയുന്നവൻറെ ആത്മാവ് ആരുടെ ദിനത്തിൽ രക്ഷപ്രാപിക്കട്ടെ?
കർത്താവായ യേശുക്രിസ്തുവിൻറെ
4. പൂരിപ്പിക്കുക : നിങ്ങൾ പുളിപ്പില്ലാത്ത പുതിയ മാവ് ആകേണ്ടതിന് -----------
പഴയ പുളിപ്പ് നീക്കിക്കളയുവിൻ
5. ഒന്ന് കോറിന്തോസ് 5/ 10 ൽ ലോകത്തിലെ ആരെയൊക്കെ ഒന്നടങ്കം അല്ല ഞാൻ വീക്ഷിച്ചത്?
വ്യാപാരികളെയും അത്യാഗ്രഹികളെയും കള്ളന്മാരെയും വിഗ്രഹാരാധകരെയും
6. ആരെയാണ് നിങ്ങളുടെ ഇടയിൽ നിന്ന് നീക്കി കളയുവിൻ എന്ന് പറയുന്നത് ?
ദുഷ്ടനെ
അദ്ധ്യായം 6
7.നിങ്ങളിൽ ആർക്കെങ്കിലും ഒരു സഹോദരനെ പറ്റി പരാതി ഉണ്ടാകുമ്പോൾ അവൻ ആരെയാണ് സമീപിക്കേണ്ടത്?
വിശുദ്ധരെ
8. ലോകത്തെ വിധിക്കുമെന്നു നിങ്ങൾക്ക് അറിവില്ലേ ? ആര് ?
വിശുദ്ധർ
9. ഐഹിക കാര്യങ്ങളെപ്പറ്റി വിധി പറയേണ്ടി വരുമ്പോൾ നിങ്ങൾ ന്യായാധിപരായി അവരോധിക്കാത്തത് ആരെ?
സഭ അല്പവും വിലമതിക്കാത്തവരെ
10.1 കൊറിന്തോസ് 6 / 7 എന്താണ് നിങ്ങൾക്ക് ക്ഷമിച്ചു കൂടാ എന്ന് പറയുന്നത്?
ദ്രോഹം
11. ആരാണ് ദൈവരാജ്യം അവകാശമാക്കുകയില്ലാത്തത്?
അനീതി പ്രവർത്തിക്കുന്നവർ
12. പൂരിപ്പിക്കുക : എല്ലാം എനിക്ക് നിയമാനുസൃതമാണ് എന്നാൽ എല്ലാം -------------
പ്രയോജനകരം അല്ല
13. കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം 6 /13 ൽ ദൈവം നശിപ്പിക്കുന്നവ എന്തെല്ലാം ?
ആഹാരവും ഉദരവും
14. നിങ്ങളുടെ ശരീരങ്ങൾ ആരുടെ അവയവങ്ങളാണ്?
ക്രിസ്തുവിൻറെ
15. പൂരിപ്പിക്കുക : മനുഷ്യൻ ചെയ്യുന്ന മറ്റു പാപങ്ങളെല്ലാം ------------------ വെളിയിലാണ്
ശരീരത്തിനു
16. വ്യഭിചാരം ചെയ്യുന്നവൻ ആർക്കെതിരായി പാപം ചെയ്യുന്നു?
സ്വന്തം ശരീരത്തിനെതിരായി
അദ്ധ്യായം 7
1 .ഭർത്താവ് ഭാര്യയോട് ഉള്ള എന്താണ് നിറവേറ്റേണ്ടത്?
ദാമ്പത്യ ധർമ്മം
2. നിങ്ങളുടെ സംയമനകുറവ് നിമിത്തം പിശാച് നിങ്ങളെ എന്തു ചെയ്യും?
പ്രലോഭിപ്പിക്കും
3. വിവാഹിതരോട് കർത്താവ് തന്നെ കൽപ്പിക്കുന്നു .എന്ത്?
ഭാര്യ ഭർത്താവിൽ നിന്ന് വേർപിരിയരുത്
4. മക്കൾ വിശുദ്ധരായിരിക്കുന്നതിനുള്ള കാരണം എന്ത്?
അവിശ്വാസിയായ ഭർത്താവ് ഭാര്യ മുഖേനയും അവിശ്വാസിനിയായ ഭാര്യ ഭർത്താവ് മുഖേനയും വിശദീകരിക്കപ്പെടുന്നതിനാൽ
5. ആരുടെ നിയോഗവും വിളിയും അനുസരിച്ചാണ് ഓരോരുത്തരും ജീവിതം നയിക്കേണ്ടത്?
ദൈവത്തിൻറെ
6. പരിച്ഛേദിതനോ അപരിച്ഛേദിതനോ എന്നു നോക്കണ്ട പിന്നെ എന്താണ് സർവപ്രധാനം?
ദൈവകല്പനകൾ പാലിക്കുക എന്നതാണ്
7. നിങ്ങൾ വിലയ്ക്കുവാങ്ങാൻ പെട്ടവരാണ് നിങ്ങൾ ആരുടെ അടിമകളായി പോകരുത് എന്നാണ് പറയുന്നത്?
മനുഷ്യരുടെ
8. അവിവാഹിതരെ പറ്റി കർത്താവിൽ നിന്ന് ലഭിക്കാത്തത് എന്ത്?
കൽപനയൊന്നും
9. കർത്താവിനെ എങ്ങനെ സംപ്രീതനാക്കാം എന്ന് ചിന്തിച്ച് കർത്താവിൻറെ കാര്യങ്ങളിൽ തല്പരനാകുന്നു ആര്?
അവിവാഹിതൻ
10.ഭർത്താവ് ജീവിച്ചിരിക്കുന്നിടത്തോളം കാലം ഭാര്യയുടെ എന്താണ് നിലനിൽക്കുന്നത്?
വിവാഹബന്ധം
അദ്ധ്യായം 8
1. പൂരിപ്പിക്കുക : അറിവ് --------- ജനിപ്പിക്കുന്നു?
അഹന്ത
2. ദൈവം തന്നെ സ്നേഹിക്കുന്നവരെ എന്തു ചെയ്യുന്നു?
അംഗീകരിക്കുന്നു
3. ദൈവങ്ങൾ എന്നു വിളിക്കപ്പെടുന്നവർ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ - അങ്ങനെ ആരൊക്കെയാണ് ഉള്ളത്?
പല ദേവന്മാരും നാഥന്മാരും
4. നമുക്ക് ഒരു ദൈവമേയുള്ളൂ ആരാണത്?
ആരാണോ സർവ്വവും സൃഷ്ടിച്ചത്, ആർക്കുവേണ്ടിയാണോ നാം ജീവിക്കുന്നത് ആ പിതാവ്
5. ആരിലൂടെ ആണ് നാം നിലനിൽക്കുന്നത്?
യേശുക്രിസ്തുവിലൂടെ
6. വിഗ്രഹാരാധകരുടെ മനസ്സാക്ഷി ദുർബലം ആകയാൽ അതു എന്തായിത്തീരുന്നു?
മലിനമായിത്തീരുന്നു
7.ഭക്ഷണം നമ്മെ ആരോട് അടുപ്പിക്കുകയില്ല?
ദൈവത്തോട്
8. സഹോദരർക്കെതിരെ പാപം ചെയ്യുമ്പോഴും അവരുടെ ദുർബല മനസാക്ഷിയെ മുറിപ്പെടുത്തുമ്പോഴും നീ ആർക്കെതിരായി പാപം ചെയ്യുന്നു?
ക്രിസ്തുവിനെതിരായി
very good
ReplyDeleteThank you
Delete