ലോഗോസ് ക്വിസ് മർക്കോസ് എട്ടാം അദ്ധ്യായം ചോദ്യങ്ങളും ഉത്തരങ്ങളും
pdf മർക്കോസ് അദ്ധ്യായം 8 1. യേശു ആരെ വിളിച്ചാണ് ജനക്കൂട്ടത്തോട് അനുകമ്പ തോന്നുന്നു എന്ന് പറഞ്ഞത്? ശിഷ്യന്മാരെ 2. അപ്പം വർധിപ്പിച്ചത് ഭക്ഷിച്ചത് എത്ര പേരായിരുന്നു? ഏകദേശം നാലായിരം പേർ 3. ഈ തലമുറയ്ക്ക് എന്തു നൽകപ്പെടുകയില്ല എന്നാണ് യേശു പറയുന്നത്? അടയാളം 4. യേശു ജാഗരൂകതയോടെയിരിക്കാൻ പറഞ്ഞത് എന്തിനെയാണ്? ഫരിസേയരുടെയും ഹേറോദോസിൻറെയും പുളിപ്പിനെകുറിച്ച് 5. അന്ധനെ ഗ്രാമത്തിൻറെ വെളിയിൽ കൊണ്ടുപോയ ശേഷം യേശു എന്താണ് ചെയ്തത്? അവൻറെ കണ്ണുകളിൽ തുപ്പിയ ശേഷം അവൻറെ മേൽ കൈകൾ വെച്ചു 6.അന്ധന് കാഴ്ച കിട്ടിയപ്പോൾ എന്താണ് കണ്ടത്? എല്ലാ വസ്തുക്കളും വ്യക്തമായി കണ്ടു 7. ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത് എന്ന യേശുവിൻറെ ചോദ്യത്തിന് പത്രോസ് പറഞ്ഞ മറുപടി എന്ത്? നീ ക്രിസ്തുവാണ് 8. യേശു പറയുന്നത് കേട്ട് പത്രോസ് അവനെ മാറ്റി പറഞ്ഞതെന്ത്? തടസ്സം 9. സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവന് എന്തു സംഭവിക്കുന്നു? അവൻ അത് നഷ്ടപ്പെടുത്തും 10. ഒരുവൻ ലോകം മുഴുവൻ നേടിയാലും എന്തു നഷ്ടപ്പെടുത്തിയാൽ ആണ് അവന് പ്രയോജനം ഇല്ലാത്തത്? തൻറെ ആത്മാവിനെ