pdf അദ്ധ്യായം 1 1.വിശുദ്ധ പൗലോസ് ശ്ലീഹ കൊറിന്തോസിലോള്ള ആരുടെ സഭയ്ക്ക് ആണ് എഴുതുന്നത്? ദൈവത്തിൻറെ സഭയ്ക്ക് 2 പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽ നിന്നും ലഭിക്കുന്നത് എന്ത്? കൃപയും സമാധാനവും 3. എൻറെ സഹോദരരേ നിങ്ങളുടെ ഇടയിൽ തർക്കങ്ങൾ ഉണ്ടെന്ന് വിശുദ്ധ പൗലോസ് ശ്ലീഹായെ അറിയിച്ചത് ആര്? ക്ളോയെയുടെ ബന്ധുക്കൾ 4. വിശുദ്ധ പൗലോസ് ശ്ലീഹ ജ്ഞാനസ്നാന പെടുത്തിയത് ആരെ? ക്രിസ്പോസിനെയും ഗായുസിനെയും 5. വിശുദ്ധ പൗലോസ് ശ്ലീഹായെ ക്രിസ്തു അയച്ചത് എന്തിനാണ്? സുവിശേഷം പ്രസംഗിക്കാൻ 6. രക്ഷയിലൂടെ ചരിക്കുന്ന നമുക്ക് കുരിശിൻറെ വചനം എന്താണ്? ദൈവത്തിൻറെ ശക്തിയത്രേ 7. കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽ 1 / 22 ൽ ഗ്രീക്കുകാർ അന്വേഷിക്കുന്നു എന്ത്? വിജ്ഞാനം 8. പൂരിപ്പിക്കുക : എന്തെന്നാൽ ദൈവത്തിന്റെ ഭോഷത്തം ---------- ദൈവത്തിൻറെ ബലഹീനത മനുഷ്യരേക്കാൾ ശക്തവുമാണ് മനുഷ്യരേക്കാൾ ജ്ഞാനംഉള്ളതും 9. ശക്തമായവയെ ലജ്ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ ദൈവം തിരഞ്ഞെടുത്തത് എന്ത്? അശക്തമായവയെയും 10. പൂരിപ്പിക്കുക : യേശു ക്രിസ്തുവിലുള്ള നിങ്ങളുടെ ---------- അവിടുന്നാണ് ജീവിതത്തിൻറെ ഉറവിടം അദ്ധ്യായം 2...